ബജറ്റ് റിപ്പോർട്ട് 2026-2027

          മൃഗ സംരക്ഷണ മേഖലയിൽ മുട്ടക്കോഴി വിതരണം , ആടുവളർത്തൽ, കന്നുകുട്ടി പരിപാലനം,  കാലിതീറ്റ സബ്സിഡി , പാലിന് സബ്സിഡി  എന്നീ ഇനങ്ങളിൽ 59 ലക്ഷം രൂപ വകയിരുത്തുന്നു. 
    വനിതകളുടെ ഉന്നമനത്തിനായി 36 ലക്ഷം രൂപയും  , കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ കെട്ടിട മില്ലാത്ത 2 അംഗൻവാടികൾക്ക് സ്ഥലവും , കെട്ടിടവും നിർമ്മിക്കുന്നതിനായി ഏകദേശം  30 ലക്ഷം രൂപ തൃതല പഞ്ചായത്ത് ബഹു. എം.പി, ബഹു. എം.എൽ.എ , എന്നിവരുടെ സഹകരണത്തോട് കൂടി കണ്ടെത്താനും കൂടുതൽ മെച്ചപ്പെട്ട സംവിധാനം ഒരുക്കാനും .  മുഴുവൻ അംഗൻവാടികളും സ്മാർട്ട് അംഗൻവാടികളാക്കി മാറ്റാൻ 25 ലക്ഷം രൂപ വകയിരുത്തുന്നു, വയോജനങ്ങൾ, അംഗൻവാടി വിദ്യാർത്ഥികൾ , ഭിന്നശേഷി വിദ്യാർത്ഥികൾ, കൗമാരക്കാരായ പെണ്കുർട്ടികൾ ,    എന്നിവരുടെ ക്ഷേമത്തിനായി 81 ലക്ഷം രൂപ വകയിരുത്തുന്നു. 
    ഗ്രാമപഞ്ചായത്തിൻറെ കീഴിലുള്ള മുളയൻകാവ് ടൗണിൽ സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി സാംസ്കാരിക നിലയം ആധുനിക സംവിധാനത്തോടെ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നതായി 9 ലക്ഷം രൂപ വകയിരുത്തുന്നു

        യുവജനങ്ങളുടെ കായിക ശേഷി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടി ഗ്രാമപഞ്ചായത്തിൻറെ ചിരകാല സ്വപ്നമായ പൊതു കളി സ്ഥലം , ജിംനേഷ്യം , പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിൻറെ കീഴിൽ മാരായമംഗലത്ത് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സംയുക്ത പദ്ധതികളായി സിന്തറ്റിക്ക് ഷട്ടിൽ ക്വാർട്ട് , വേളിബാൾ ക്വാർട്ട് എന്നിവ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു.

    ബഹു. പാലക്കാട് എം.പി ശ്രീ.വി.കെ ശ്രീക്ണ്ഠൻ അവർകളുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും വിവിധ വികസന പ്രവർത്തനങ്ങൾക്കായി  2.5  കോടി രൂപയും ,  ബഹു. പട്ടാമ്പി എം.എൽ.എ ശ്രീ.മുഹമ്മദ് മുഹസിൻ അവർകൾ      മുഖേന വിവിധ വകുപ്പ്കളിൽ നിന്ന്  1 കോടി രൂപയും,   PMGSY പദ്ധതി പ്രകാരം  പഞ്ചായത്തിലെ വിവിധ റോഡുകൾക്ക് അനുവദിച്ച 6.5 കോടി  രൂപയുടെ പ്രവൃത്തികളും  പുരോഗമിച്ച് വരുന്നു .  വളരെ വൈകാതെ തന്നെ    ഈ റോഡുകൾ ഗതാഗത യോഗ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു . കൂടാതെ പുതിയ PMGSY പദ്ധതി പ്രകാരം 2 കോടി രൂപയുടെ പ്രവൃത്തികൾ ലഭ്യമാകുമെന്നാണ്  പ്രതീക്ഷ

 

    പശ്ചാത്തല മേഖലയിൽ റോഡുകളുടെ നിർമ്മാണത്തിനും , ഗതാഗത യോഗ്യമല്ലാതെ തകർന്ന് കിടക്കുന്ന മുഴുവൻ റോഡുകളുടേയും  ടാറിംഗിനും, അനുബന്ധ പ്രവൃത്തികൾക്കുമായി 2 കോടി രൂപ വകയിരുത്തുന്നു.

    പഞ്ചായത്തിൻറെ കീഴിലുള്ള ജി.യുപി സക്കൂൾ , GWLP, GMLP എന്നീ സക്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായും, പഞ്ചായത്തിലെ മറ്റ് എൽ.പി, യുപി സ്ക്കൂളുകളുടെ ഉന്നമനത്തിനായും 31 ലക്ഷം രൂപ വകയിരുത്തുന്നു.

    പഞ്ചായത്ത് ഓഫീസ് നവീകരണത്തിനായി 25 ലക്ഷം രൂപയും  . മാലിന്യ സംസ്ക്കരണ മേഖലയിൽ വിവിധ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയും  വകയിരുത്തുന്നു.     

          2026 - 2027 വർഷത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ന്യൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനായും , ആസ്തി നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയും , റോഡുകൾ, കുളങ്ങൾ , കിണറുകൾ , തോടുകളുടെ അറ്റക്കുറ്റ പണി , ഭൂ വികസന പ്രവൃത്തികൾ എന്നിവക്കുമായി വാർഷിക പദ്ധതിയിൽ     15 കോടി രൂപ വകയിരുത്തുന്നു.

          കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ കലാ സാംസ്കാരിക,  കാർഷിക   വ്യാപാര  മേഖലയെ പരിപോക്ഷിപ്പിക്കുന്നതിനും, പഞ്ചായത്ത് നിവാസികൾക്ക്  ഒത്ത്  കൂടുന്നതിനും   വേണ്ടി മുളയൻകാവ് സെൻററിൽ     ദിവസങ്ങൾ  നീണ്ടുനിൽക്കുന്ന   ഗ്രാമോത്സവം  സംഘടിപ്പിക്കുവാൻ       ഉദ്ദേശിക്കുന്നു

  • ബജറ്റ് റിപ്പോർട്ട്
  • ബജറ്റ് റിപ്പോർട്ട്
  • ബജറ്റ് റിപ്പോർട്ട്
  • ബജറ്റ് റിപ്പോർട്ട്