അറിയിപ്പുകൾ

June 30, 2026

കുലുക്കല്ലൂർ പഞ്ചായത്തിൽ ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ A+ നേടിയ വർ , CBSE പരീക്ഷയിൽ ഉന്നത മാർക്കോടെ വിജയം നേടിയവർ , യു.പി, എൽ.പി സ്കൂളുകളിൽ നിന്നും LSS, USS സ്കോളർഷിപ്പ് നേടിയവർ, ഹൈസ്കൂളിൽ നിന്ന് NMMS സ്കോളർഷിപ്പ് നേടിയവർ തുടങ്ങിയ മിടുക്കരായ വിദ്യാർത്ഥി പ്രതിഭകൾക്ക് കുലുക്കല്ലൂർ പഞ്ചായത്തിന്റെ കീഴിൽ സ്നേഹാദരം നൽകുന്നു

2026 ജൂലൈ 4 ന് ശനിയാഴ്ച 2.30 ന് മുളയൻകാവിൽ വെച്ച് സംഘടിപ്പിക്കുന്ന പ്രതിഭാസംഗമം ബഹു : കേരള പട്ടികജാതി - പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി പ്രൊഫ : കെ.എ. തുളസി അവർകൾ ഉദ്ഘാടനം ചെയ്യും. പ്രസ്തുത പരിപാടിയിൽ ബഹു. MLA അടക്കമുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ വിചക്ഷണന്മാർ, വ്യാപാരി സുഹൃത്തുക്കൾ തുടങ്ങിയ പ്രമുഖർ സംബന്ധിക്കുന്നതാണ്. താങ്കളുടെ മഹനീയ സാന്നിധ്യം ഈ പരിപാടിയിലേക്ക് സാദരം ക്ഷണിക്കുന്നു.
വിശ്വസ്തതയോടെ
സ്നേഹപൂർവ്വം



വി.എം. മുഹമ്മദലിമാസ്റ്റർ
പ്രസിഡണ്ട്

അനുമോദനം