ആനക്കല്‍ നടിമടക്കുന്ന് എക്കോ ടൂറിസം കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയില്‍ കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുറമത്ര, മപ്പാട്ടുക്കര (വാര്‍ഡ് 9,8,) എന്നീ  പ്രദേശങ്ങളിലായാണ്  ആനക്കല്‍ നരിമടകുന്ന് സ്ഥിതി ചെയ്യുന്നത് . ചെര്‍പ്പുളശ്ശേരി ടൗണില്‍ നിന്നും 8 കി.മീ , പട്ടാമ്പിയില്‍ നിന്നും 15 കി.മീ ദൂരം  ആണ്  ഇവിടേക്കുള്ളത് . പാലക്കാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം മലപ്പുറം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. മലപ്പുറം ജില്ലയിലെ പ്രധാന നഗരമായ   പെരിന്തല്‍ മണ്ണ ടൗണില്‍ നിന്നും 14.കിമീ ദൂരമാണ് ഇവിടേക്കുള്ളത്. കൂടാതെ ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ റെയില്‍വെ പാതയിലെ കുലുക്കല്ലൂര്‍ റെയില്‍വെസ്റ്റേഷനില്‍ നിന്നും 1 കിമീ ദൂരം മാത്ര മാണ് ഉള്ളത്. 
      വലിയ പാറകെട്ടുകളോട് കൂടിയ കുന്നിന്‍ പ്രദേശങ്ങളാണ്   ഇവിടെ ഉള്ളത്  , പാറകെട്ടുകള്‍ക്കിടയില്‍ പ്രസിദ്ധമായ നരിമട എന്നറിയപ്പെടുന്ന ഗുഹയും സ്ഥിതി ചെയ്യുന്നു. ഇത് സഞ്ചാരികളെ വളരെ യധികം ആകര്‍ഷിക്കുന്ന ഒന്നാണ്. അതോടൊപ്പം ഈ കുന്നിനോട് ചേര്‍ന്നാണ് കുന്തി പുഴ ഒഴുകുന്നത്. കുന്നിന്‍മുകളില്‍ നിന്നുള്ള പുഴയും പ്രകൃതി രമണീയമായ  വിദൂര കാഴ്ചകളും വളരെ മനോഹരമാണ്. കുന്നിന്‍റെ തൊട്ടുതാഴെയായി പുഴയോട് ചേര്‍ന്ന് ദുര്‍ഗ്ഗാ ദേവിയുടെ പ്രസിദ്ധമായ ക്ഷേത്രമായ ആനക്കല്‍ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നു. കുന്നിന്‍ മുകളിലൂടെ  ഇറിഗേഷന്‍ കനാല്‍ കടന്ന് പോകുന്നുണ്ട് ഇവിടേക്കുള്ള റോഡ് ചുരം മാത്രകയിലാണ്. ഇതിനെല്ലാം പുറമെ പുഴക്ക് കുറുകെ തടയണയും സ്ഥിതിചെയ്യുന്നു. ഇത്തരത്തിലുള്ള നിരവധി സവിശേഷതകളുള്ള പ്രദേശം ആയതിനാല്‍ ദിവസം നൂറുകണിക്ക് സഞ്ചാരികളാണ് ഇവിടെ വന്ന് പോകുന്നത് . 
ടൂറിസം സാധ്യതകള്‍
ډ    തടയിണയിലൂടെ ബോട്ടിംഗ്
ډ    കുന്നിന്‍ പ്രദേശങ്ങളിലൂടെ റോപ്പ് 
ډ    ട്രക്കിംഗ്

 

നരിമടകുന്ന്