പഞ്ചായത്ത്
വി.എം മുഹമ്മദലി മാസ്റ്റർ
പ്രസിഡൻ്റ്
മിസിത സൂരജ്ജ്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
നിസാർ മപ്പാട്ടുകര
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
മുംതാസ് ലൈല കുഞ്ഞിമുഹമ്മദ്
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
രാജൻ പൂതനായിൽ
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
അഖിലേഷ് യു.എസ്
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ പട്ടാമ്പി ബ്ളോക്കിലാണ് കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുലുക്കല്ലൂര്‍ വില്ലേജുപരിധിയില്‍ വരുന്ന കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന് 22.74 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തൂതപ്പുഴയും, തെക്കുഭാഗത്ത് വല്ലപ്പുഴ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൊപ്പം, വിളയൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നെല്ലായ പഞ്ചായത്തുമാണ്. കേരളപ്പിറവിക്കു മുമ്പ് ഈ ഗ്രാമം മലബാര്‍ ജില്ലയിലെ വള്ളുവനാട് താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നു. കുലുക്കമില്ലാ-ഊര് കാലാന്തരത്തില്‍ ലോപിച്ചോ, പരിഷ്കരിക്കപ്പെട്ടോ ആയിരിക്കാം കുലുക്കല്ലൂര്‍ ആയത്. അതോ കുലുക്കം ഉള്ള ഊര്, കുലുക്കള്ളൂരും പിന്നീട് കുലുക്കല്ലൂരും ആയതായിരിക്കുമോ എന്നും സന്ദേഹപ്പെടുന്നവരുണ്ട്. എന്തായാലും മേല്‍പ്പറഞ്ഞ നിഗമനങ്ങള്‍ അത്രകണ്ട് യുക്തിഭദ്രമല്ലെന്ന് വ്യക്തമാണ്. കുലുക്കല്ലൂര്‍ പഞ്ചായത്തിന്റെ ആദ്യഭരണസമിതി രൂപീകരണം നടന്നത് 1964-ലായിരുന്നു. ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.വീരാവു ആയിരുന്നു. കുലുക്കല്ലൂര്‍ പഞ്ചായത്ത് മൊത്തത്തില്‍ നിന്മോന്നതമായി കിടക്കുന്ന ഒരു...